Today: 16 Sep 2024 GMT   Tell Your Friend
Advertisements
അഞ്ച് ലക്ഷം ഡിപ്പന്‍ഡന്റുകള്‍ക്ക് പൗരത്വം നല്‍കാന്‍ യുഎസ്
Photo #1 - America - Otta Nottathil - us_citizenship_dependents
വാഷിങ്ടണ്‍ ഡിസി: കുടിയേറ്റ നിയമങ്ങളില്‍ പുതിയ നീക്കവുമായി യുഎസ്. പൗരന്മാരുടെ പങ്കാളികളും കൊച്ചുമക്കളും അടക്കമുള്ള പൗരത്വമില്ലാത്ത ആശ്രിതര്‍ക്ക് സ്ഥിര താമസത്തിന് അനുവാദം നല്‍കാനാണ് ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2024 ജൂണ്‍ 17 നുള്ളില്‍ യുഎസ് പൗരന്മാരെ വിവാഹം ചെയ്ത് യുഎസില്‍ തുടര്‍ച്ചയായി പത്തു വര്‍ഷം താമസിച്ചിട്ടുള്ള പങ്കാളികള്‍ക്കാണ് പുതിയ നിയമ പ്രകാരം സ്ഥിരം താമസത്തിനായി അപേക്ഷിക്കാന്‍ ആകുക.

മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം. പെര്‍മനന്‍റ് റെസിഡന്‍സ് പദവി ലഭിച്ചു കഴിഞ്ഞാല്‍ മൂന്നു വര്‍ഷത്തിനകം അമെരിക്കന്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കും. 21നു വയസ്സില്‍ താഴെയുള്ള വിവാഹിതരല്ലാത്ത കൊച്ചു മക്കള്‍ക്കും അപേക്ഷിക്കാം. യുഎസ് പൗരന്മാരുടെ ആശ്രിതര്‍ കാലങ്ങളായി അനുഭവിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ക്കാണ് പുതിയ നിയമത്തിലൂടെ അറുതിയാകുന്നത്. കുടുംബങ്ങളെ ഒപ്പം നിര്‍ത്തുക എന്ന പുതിയ പരിപാടിയിലൂടെയാണ് യുഎസ് പൗരന്മാരുടെ ആശ്രിതര്‍ക്കു കൂടി നിയമപരമായി രാജ്യത്തു നില്‍ക്കാനുള്ള അനുമതി നല്‍കുന്നത്. അതു പ്രകാരം യുഎസ് പൗരന്മാരുടെ 5,00,000 വരുന്ന പങ്കാളികള്‍ക്കും അമ്പതിനായിരം പേരക്കുട്ടികള്‍ക്കും രാജ്യത്ത് നിയമാനുസൃതമായി സ്ഥിര താമസം ഉറപ്പാകും.

അനധികൃത കുടിയേറ്റത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. യുഎസിലെ കുടിയേറ്റ നിയമം അനുവദിക്കാത്തതിനാല്‍ പൗരന്മാരുടെ പങ്കാളികള്‍ ഏറെക്കാലമായി അനിശ്ചിതത്വത്തിലൂടെയാണ് കടന്നു പോയിരുന്നതെന്ന് യുഎസ് പൗരത്വ കുടിയേറ്റ സര്‍വീസ് ഡയറക്റ്റര്‍ ജാഡോ പറയുന്നു. പുതിയ നീക്കത്തിലൂടെ ആശ്രിതര്‍ക്ക് നിയമപരമായ അനുവാദം നല്‍കുക മാത്രമല്ല ഇമിഗ്രേഷന്‍ സിസ്ററത്തെ തന്നെ വളരെയേറെ നവീകരിക്കുമെന്നാണ് പ്രതീക്ഷ.
- dated 21 Aug 2024


Comments:
Keywords: America - Otta Nottathil - us_citizenship_dependents America - Otta Nottathil - us_citizenship_dependents,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us